പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവുശിക്ഷ

judge hammer

പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവുശിക്ഷ വിധിച്ച് കോടതി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. 

മഞ്ചേരി അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള മക്കളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. 

പ്രതിക്ക് തടവുശിക്ഷക്ക് പുറമെ 8.85 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 

Share this story