കൊല്ലത്ത് അച്ഛനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

kollam

കൊല്ലം പട്ടത്താനത്ത് അച്ഛനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകശ്ശേരിയിൽ ജവഹർ നഗറിൽ ജോസ് പ്രമോദ്(41), മക്കളായ ദേവനാരായണൻ(9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ ഡോക്ടറാണ്. തൊട്ടടുത്തുള്ള എസ് എൻ വി സദനത്തിൽ താമസിച്ച് പിജിക്ക് പഠിക്കുകയാണ് ഇവർ

ഇവർ തമ്മിൽ കുടുംബവഴക്കുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇതാകാം കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ബന്ധുക്കളടക്കം സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
 

Share this story