9 വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് ഒരു ദയയും അർഹിക്കുന്നില്ലെന്ന് ഹൈക്കോടതി; കള്ളക്കേസെന്ന് പ്രതി

high court

ഒമ്പത് വയസുകാരി മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് യാതൊരു ശിക്ഷാ ഇളവും അർഹിക്കുന്നില്ലെന്ന് ഹൈക്കോടതി. പോക്‌സോ കേസിൽ ജീവപര്യന്തവും കഠിനതടവും വിധിച്ചതിനെതിരെ പ്രതിയായ പിതാവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്

പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് 9 വയസ്സുള്ള സ്വന്തം മകളെയാണ്. ലഭിച്ച ശിക്ഷ ഒട്ടും കൂടുതൽ അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2013ലാണ് സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന മകളെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു

പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ മാതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുട്ടി ഇക്കാര്യം പറഞ്ഞു. അതേസമയം മറ്റൊരാളുമായി അടുപ്പത്തിലായ ഭാര്യ തന്നെ ഒഴിവാക്കാനായി കേസിൽ അകപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി വിചാരണ കോടതിയിൽ വാദിച്ചത്. എന്നാൽ ഇതിന്റെ തെളിവ് ഹാജരാക്കാൻ പ്രതിക്ക് സാധിച്ചിരുന്നില്ല


 

Share this story