എറണാകുളം പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന ശേഷം ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

police line

എറണാകുളം വടക്കൻ പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. പറവൂർ വടക്കുംപുറം സ്വദേശി ഷാനുവാണ്(34)കൊല്ലപ്പെട്ടത്

ഷാനുവിനെ കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് സെബാസ്റ്റ്യൻ(64) ആത്മഹത്യ ചെയ്യുകയായിരുന്നു. സെബാസ്റ്റിയന്റെ മകൻ സിനോജിന്റെ ഭാര്യയാണ് ഷാനു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. 

ഭാര്യയും പിതാവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് സിനോജ് പറയുന്നു. ഫാക്ടിലെ കരാർ ജീവനക്കാരനാണ് സിനോജ്. രാവിലെ ജോലിക്ക് ശേഷ ശേഷം എട്ട് മണിക്ക് ഷാനുവിനെ വിളിച്ചിരുന്നു. അപ്പോൾ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സിനോജ് പറഞ്ഞു


 

Share this story