ഫാത്തിമ നസ്രീന്റെ കൊലപാതകം: കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

fathima kalikavu

മലപ്പുറം കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. ഷഹാനത്തിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുമ്പോൾ ഇയാളുടെ അമ്മയടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു

കുട്ടിയെ കൊന്നതിൽ ഫായിസിന്റെ ബന്ധുക്കൾക്ക് പങ്കുണ്ടോ എന്നറിയാനാണ് ഷഹാനത്തിന്റെ അടക്കം മൊഴിയെടുക്കുന്നത്. ഫായിസിനെ ഏപ്രിൽ ഏഴ് വരെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ ഉമ്മ ഷഹാനത്തിനെ ഉപദ്രവിച്ച് കാണിച്ച് പോലീസിൽ മുമ്പ് പരാതി നൽകിയിരുന്നുവെങ്കിലും നടപടി എടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു

അതിക്രൂരമായ മർദനമാണ് രണ്ടര വയസ് മാത്രമുള്ള പിഞ്ചുകുരുന്ന് നേരിടേണ്ടി വന്നത്. മർദനത്തെ തുടർന്ന് ബോധം പോയ കുട്ടിയെ ഫായിസ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ശരീരത്തിലുടനീളം സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുമുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്.
 

Share this story