കോഴിക്കോട് കോർപറേഷനിൽ ഫാത്തിമ തഹ്ലിയ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും
Dec 19, 2025, 12:00 IST
കോഴിക്കോട് കോർപറേഷനിൽ യുഡിഎഫിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ മത്സരിക്കും. എസ് വി മുഹമ്മദ് ഷമീൽ തങ്ങൾ കോർപറേഷൻ പ്രതിപക്ഷ നേതാവാകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി കവിത അരുണും കൗൺസിൽ പാർട്ടി ലീഡറായി പി സക്കീറും മറ്റ് സ്ഥാനങ്ങളിൽ മത്സരിക്കും
കുറ്റിച്ചിറ ഡിവിഷനിൽ നിന്നാണ് ഫാത്തിമ തഹ്ലിയ മത്സരിച്ച് വിജയിച്ചത്. എൽഡിഎഫിലെ ഐഎൻഎൽ സ്ഥാനാർഥി വിപി റൈഹാനത്തിനെയാണ് ഫാത്തിമ പരാജയപ്പെടുത്തിയത്. ഇത്തവണ കോഴിക്കോട് കോർപറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല
76 അംഗ കൗൺസിലിൽ എൽഡിഎഫിന് 35 സീറ്റും യുഡിഎഫിന് 28 സീറ്റും എൻഡിഎക്ക് 13 സീറ്റുമാണ് ലഭിച്ചത്. അതേസമയം സിപിഎം ഏരിയ കമ്മിറ്റി അംഗമായ ഒ സദാശിവനെ മേയർ സ്ഥാനാർഥിയാക്കി മത്സരിപ്പിക്കും. ഡോ. ജയശ്രീ ഡെപ്യൂട്ടി മേയറായും മത്സരിക്കും.
