അനുകൂല സാഹചര്യം, വിജയം ഉറപ്പ്; പിവി അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് ലീഗ്
Jan 19, 2026, 10:12 IST
പിവി അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. അൻവറിന് ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് എംസി മായിൻഹാജി പറഞ്ഞു. അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.
സിപിഎം കുടുംബാധിപത്യവും മരുമോനിസവും ബേപ്പൂരിൽ മാറ്റം കൊണ്ടുവരുമെന്നും ലീഗ് നേതാവ് പറഞ്ഞു. ബേപ്പൂരിൽ അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് വിവരം. മണ്ഡലത്തിൽ അൻവർ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തിരുന്നു
ലീഗ്, കോൺഗ്രസ് നേതാക്കളുമായാണ് അൻവർ കൂടിക്കാഴ്ച നടത്തിയത്. മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ബേപ്പൂരിൽ അനുകൂല സാഹചര്യമാണെന്നും അൻവർ പ്രതികരിച്ചു
