ഫീസ് വർധന: തൃശ്ശൂർ മണ്ണൂത്തി കാർഷിക സർവകലാശാലയിൽ എസ്എഫ്‌ഐ പ്രതിഷേധം

sfi

ഫീസ് വർധനയ്‌ക്കെതിരെ തൃശൂർ മണ്ണൂത്തി സർവകലാശാലയിൽ എസ്എഫ്‌ഐയുടെ വൻ പ്രതിഷേധം. ഫീസ് വർധന പിൻവലിക്കാതെ ഉദ്യോഗസ്ഥരെ പുറത്തുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 

ഫീസ് വർധന പിൻവലിക്കാതെ ഇന്നത്തെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്‌ഐ. കെ എസ് യുവിനെയും എഐഎസ്എഫിനെയും കാണുമ്പോഴുള്ള പോലീസ് ആവേശം എസ് എഫ് ഐയോട് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിന് കീഴിലുള്ള കാർഷിക സർവകലാശാലയിൽ ഫീസ് വർധിപ്പിച്ചത് നീതികരിക്കാനാകാത്തതാണെന്നും സഞ്ജീവ് പ്രതികരിച്ചു

അതേസമയം ഡെപ്യൂട്ടി രജിസ്ട്രാറുമായി എസ്എഫ്‌ഐ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ആരും ചർച്ചക്ക് തയ്യാറായില്ലെന്ന് എസ് എഫ് ഐ ആരോപിച്ചു. ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. 

Tags

Share this story