ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ കിണറ്റിൽ വീണു; ഫയർ ഫോഴ്‌സ് രക്ഷിച്ചു

sasi

കോതമംഗലത്ത് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടയാളെ സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. തലക്കോട് സ്വദേശി ശശിയാണ് കിണറ്റിൽ വീണത്. ഇയാളെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കിണറ്റിൽ നിന്നും പുറത്തെത്തിച്ച ശശിയെ ഊന്നുകൽ പോലീസിന് കൈമാറി

കിണറ്റിൽ വീണതിനെ തുടർന്ന് ശശിക്ക് ചെറിയ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇന്നലെയാണ് കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്.
 

Share this story