വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം: പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് സതീശൻ

satheeshan

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  പോലീസിന്റെ കൃത്യമായ അനാസ്ഥയാണ് സംഭവത്തിന് വഴിവെച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തവിടേണ്ടി വന്നത് ആരോഗ്യ മന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും സതീശൻ പരിഹസിച്ചു. ഡോക്ടർമാരുടെ പരാതികൾ സർക്കാർ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിതെന്നും സതീശൻ പറഞ്ഞു. 

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴാണ് കൊലപാതകം നടന്നത്. പൂയംപള്ളി സ്വദേശി സന്ദീപാണ് വന്ദനയെ കുത്തിയത്. ഇയാൾ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പ്രദേശവാസികൾ പറയുന്നു. മയക്കുമരുന്നിന് അടിമ കൂടിയാണ് പ്രതി. 
 

Share this story