വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ തെരുവിൽ

protest

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങി ഡോക്ടർമാർ. ഐഎംഎ, കെജിഎംഒഎ സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ തെരുവിലിറങ്ങിയത്

പല ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്. കൊട്ടാരക്കരക്ക് പുറമെ തിരുവന്തപുരത്തും കണ്ണൂരുമടക്കം മുതിർന്ന ഡോക്ടർമാരടക്കം മുദ്രവാക്യം വിളികളുമായി തെരുവിലിറങ്ങി. ആശുപത്രികൾ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നത് നേരത്തെയും ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇതുവരെയും അതുണ്ടായില്ല. ഡോക്ടർമാർ വ്യാപകമായി ആക്രമിക്കപ്പെട്ടു. സർക്കാരിന്റെ മുന്നിൽ ഇക്കാര്യം നിരവധി തവണ അവതരിപ്പിച്ചിട്ടും ഗൗരവത്തിലെടുത്തില്ല. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു

കൊല്ലം ജില്ലയിൽ ക്വാഷ്വാലിറ്റി അടക്കം എല്ലാ സേവനകളും നിർത്തിവെച്ചാണ് പ്രതിഷേധം. നാളെ രാവിലെ എട്ട് മണി വരെ സർക്കാർ, സ്വകാര്യ ഡോക്ടർമാർ പണിമുടക്കും. 
 

Share this story