തന്നെ അധിക്ഷേപിക്കാനാണ് ഫെന്നി നൈനാൻ ചാറ്റുകൾ പുറത്തുവിട്ടത്: പ്രതികരിച്ച് അതിജീവിത
രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയും കെ എസ് യു ഭാരവാഹിയുമായ ഫെന്നി നൈനാന്റെ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് രാഹുലിനെതിരെ മൂന്നാമത്തെ ബലാത്സംഗ പരാതി നൽകിയ യുവതി. ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ടു വരുന്നത് തടയാനാണെന്നും ചാറ്റിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും പരാതിക്കാരി പറഞ്ഞു.
തലയും വാലുമില്ലാത്ത ചാറ്റുകളാണത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് ഭാഗം മാത്രമാണ് പുറത്തുവന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പിനിടെയാണ് രാഹുൽ ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞത്. കഴിഞ്ഞ ആഗസ്റ്റിൽ രാഹുലിനെതിരായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ നിജസ്ഥിതി അറിയാനാണ് നേരിൽ കാണാമെന്ന് പറഞ്ഞതെന്നും അതിജീവിത പറഞ്ഞു. ഇപ്പോൾ നടക്കുന്നത് തന്നെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അതിജീവിത പറഞ്ഞു
