Sunday, 15 November 2026 About Us · Contact Us

ചിറയിന്‍കീഴിൽ മരണവീട്ടില്‍ കയ്യാങ്കളി; നിരവധി പേര്‍ക്ക് പരിക്ക്

Fight At The House Of Death Under Chirayin Many Injured - ചിറയിൻകീഴ്

തിരുവനന്തപുരം ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം മരിച്ച ചിറയിന്‍കീഴ് സ്വദേശി വിനോദിന്റെ വീട്ടിലാണ് കയ്യാങ്കളിയുണ്ടായത്. വിനോദിന്റെ ഭാര്യയുടെ ബന്ധുക്കള്‍ വിനോദിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ 23-ന് മരണപ്പെട്ട വിനോദിന്റെ വീട്ടില്‍ നിന്ന് ഭാര്യയുടെ ബന്ധുവായ കുട്ടന്‍ രണ്ടര ലക്ഷം രൂപയും, എടിഎമ്മും, ഒരു ആത്മഹത്യാക്കുറിപ്പും എടുത്തുകൊണ്ടുപോയെന്നാണ് വിനോദിന്റെ കുടുംബത്തിന്റെ പ്രധാന പരാതി. ഈ പണവും എഡിഎം കാര്‍ഡും കത്തും തിരിച്ച് ചോദിച്ചതുമായി ബന്ധപ്പെട്ട് വിനോദിന്റെ കുടുംബവും മറുഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പുറത്തുനിന്ന് പന്ത്രണ്ടോളം പേര്‍ വീട്ടിനുള്ളിലെത്തി പ്രശ്‌നമുണ്ടാക്കുകയും ഇത് പിന്നീട് വലിയ കയ്യാങ്കളിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇരുകുടുംബങ്ങളും തമ്മിലുള്ള സ്വത്തുതര്‍ക്കമാകാം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇരുവിഭാഗവും ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

5 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

5 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

6 മണിക്കൂർ മുൻപ്
ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

6 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

6 മണിക്കൂർ മുൻപ്