സിനിമാ, സീരിയൽ സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

biju

സിനിമാ, സീരിയൽ സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു. 54 വയസായിരുന്നു. മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. 

കലാഭവൻ മണി നായകനായ ലോകനാഥൻ ഐഎഎസ്, സുരേഷ് ഗോപിയുടെ രാമരാവണൻ, ഗിന്നസ് പക്രു നായകനായ സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കളഭം എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും ഒരുക്കിയിട്ടുണ്ട്

ചക്കരവാവ, വെളുത്ത കത്രീന തുടങ്ങിയ സീരിയലുകളുടെ തിരക്കഥാകൃത്താണ്. നോവലുകളും കവിതാ സമാഹാരവും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ഗ്രന്ഥശാല സംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.
 

Share this story