കുടിശിക തീർക്കാൻ 57 കോടി വേണമെന്ന പോലീസിന്റെ ആവശ്യം തള്ളി ധനവകുപ്പ്

കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്നുള്ള സംസ്ഥാന പൊലീസിന്റെ ആവശ്യം ധനവകുപ്പ് തള്ളി. സംസ്ഥാന പൊലീസ് മേധാവിയാണ് കുടിശിക തീർക്കാൻ പണം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചത്. 26 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. പമ്പുടമകൾക്ക് മാത്രം 200 കോടി രൂപ നൽകാനുണ്ട്.

എന്നാൽ സംസ്ഥാന പൊലീസിന്റെ ആവശ്യം ധനവകുപ്പ് തള്ളുകയാിയരുന്നു. ഭരണാനുമതിയില്ലാതെ പണം ചെലവഴിക്കുന്നതാണ് കുടിശികയ്ക്ക് കാരണം. ഇതാണ് കുടിശികയുണ്ടാകാൻ കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശികകൾ ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. 

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക ആവശ്യപ്പെട്ടത്.

Share this story