ജി എസ് ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുമെന്ന് ധനമന്ത്രി ബാലഗോപാൽ
Feb 18, 2023, 10:59 IST

ജി എസ് ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജി എസ് ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജി എസ് ടി നടപ്പാക്കിയതോടെ കേരളത്തിന് 16 ശതമാനം നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11 ശതമാനമായി. വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെടും
ജി എസ് ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കും. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണ്. പെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ് ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ പെട്ടതാണ് ഇന്ധനം. അതിന് മുകളിൽ കേന്ദ്രസർക്കാരിന് നികുതി ചുമത്താൻ അവകാശമില്ല. ഇത് നിർത്തണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു