ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കറ്റലിട്ട് നടക്കുന്ന ധനമന്ത്രി സമ്പൂർണ പരാജയം: വി ഡി സതീശൻ

satheeshan

ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കറ്റിലിട്ട് നടക്കുന്ന ധനമന്ത്രി സമ്പൂർണ പരാജയമാണ്. സർക്കാരിന്റെ പിടിപ്പ് കേടാണ് ധനപ്രതിസന്ധിക്ക് കാരണം. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് എത്രയെന്ന് വ്യത്യസ്ത കണക്കുകളാണ് പറയുന്നത്. എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിയുടെ റിപ്പോർട്ട് എവിടെ പോയെന്നും വിഡി സതീശൻ ചോദിച്ചു

ഓട പണിയാൻ കാശില്ല. കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈകോയ്ക്ക് കൊടുക്കാനും പണമില്ല. സംസ്ഥാനം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി മാറി. ഇത്രയും ടാക്‌സ് വെട്ടിപ്പ് ഇതിന് മുമ്പുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. 

എന്നാൽ ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുകയല്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണ്. അത് സംസ്ഥാനത്തിന്റെ വളർച്ചയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Share this story