സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി: സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി

assembly

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി. റോജി എം ജോൺ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഇങ്ങനെയൊരു പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദി പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ സഭ നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യും

ചരിത്രത്തിലെ ഏറ്റവും വലിയ നികുതിപിരിവാണ് രണ്ട് വർഷമായി സംസ്ഥാനം നടത്തിയതെന്ന് നേരത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുള്ളതിന്റെ 50 ശതമാനം എങ്കിലും കിട്ടിയാൽ ഇപ്പോഴുള്ള ട്രഷറി നിയന്ത്രണം പിൻവലിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
 

Share this story