സാമ്പത്തിക ക്രമക്കേട്: സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തും

cpm

സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്താൻ തീരുമാനം. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി കെ രവിയെയാണ് തരം താഴ്ത്തുന്നത്. നീലേശ്വരം ഏരിയ സെക്രട്ടറിയായിരിക്കെ പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടിലാണ് നടപടി. 

രണ്ട് വർഷം മുമ്പ് മറ്റൊരു സാമ്പത്തിക ഇടപാട് വിഷയത്തിൽ പാർട്ടി ടികെ രവിയെ താക്കീത് ചെയ്തിരുന്നു. ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച ബിജെപി, ആർഎസ്എസ് പ്രതികൾക്ക് വേണ്ടി ടി കെ രവി കോടതിയിൽ കൂറുമാറിയ സംഭവവും വിവാദമായിരുന്നു.
 

Share this story