സാമ്പത്തിക ബാധ്യത: അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു

gopala

സാമ്പത്തിക ബാധ്യതയെ തുടർന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു. അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണനാണ്(60) ആത്മഹത്യ ചെയ്തത്. 

സഹകരണ ബാങ്കിൽ 8 രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ഗോപാലകൃഷ്ണന്റെ ഭൂമിക്ക് ജപ്തി ഭീഷണിയുമുണ്ടായിരുന്നു. തണ്ടപ്പേർ ലഭിക്കാത്തത് കാരണം വസ്തു വിൽക്കാനും സാധിച്ചില്ല. ഇതിനിടെ രോഗബാധിതനുമായി. പിന്നാലെയാണ് ആത്മഹത്യ. 

കൃഷിയിടത്തിൽ ഉപയോഗിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്ണൻ 2004-05 കാലഘട്ടത്തിലാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നത്. 2005-10 കാലത്ത് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു
 

Tags

Share this story