വിശ്വനാഥൻ ആൾക്കൂട്ട വിചാരണ നടന്ന ദിവസം പോലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തൽ

viswanathan

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ പോലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തൽ. ആൾക്കൂട്ട വിചാരണ നടന്ന ദിവസം മൂന്ന് തവണ വിശ്വനാഥൻ കൺട്രോൾ റൂമിലേക്ക് വിളിച്ചു. വിശ്വനാഥന്റെ മൊബൈൽ ഫോൺ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോൺ കട്ടായതിനാൽ പോലീസുമായി സംസാരിക്കാൻ സാധിച്ചില്ല

കാണാതായ ദിവസം വിശ്വനാഥൻ സംസാരിച്ച ഏഴ് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിശ്വനാഥനെ വിചാരണ ചെയ്തിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ജനമധ്യത്തിൽ അപമാനിതനായ വിഷമത്തിലാണ് വിശ്വനാഥൻ ജീവനൊടുക്കിയതെന്നാണ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് പറയുന്നത്.
 

Share this story