ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; പുകയിൽ മുങ്ങി കൊച്ചി നഗരം

puka

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ കനത്ത പുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അണയാതെ കിടക്കുന്ന കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യതയുണ്ട്. മുൻപ് തീപിടിത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് നിയന്ത്രണവിധേയമാക്കിയത്

തീപിടിത്തമുണ്ടായത് എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം തുടരുന്നത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകുവശത്തായി ചതുപ്പ് പാടത്താണ് തീപിടിത്തമുമ്ടായത്.
 

Share this story