മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം: കെട്ടിടത്തിന് അംഗീകാരമുണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി

sandhya

തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തമുണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബി സന്ധ്യ പറഞ്ഞു

ബ്ലീച്ചിംഗ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടിത്തമുണ്ടാകാം. ബ്ലീച്ചിംഗ് പൗഡറും ആൽക്കഹോളും കലർന്നാലും തീപിടിത്തമുണ്ടാകും. സാനിറ്റൈസർ അടക്കം കെട്ടിടത്തിലുണ്ടായിരുന്നു. വിശദമായ പരിശോധനയിൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നും ഫയർ ഫോഴ്‌സ് മേധാവി പറഞ്ഞു


 

Share this story