പാലക്കാട് ചെർപ്പുളശ്ശേരിയിൽ മരമില്ലിൽ തീപിടിത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു

mill

പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായിലെ മരമില്ലിൽ വൻതീപിടുത്തം. പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നാല് യൂണിറ്റ് അഗ്‌നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മരമില്ലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു.

സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ താത്കാലികമായി മാറ്റി.  തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിക്കുന്ന സമയത്ത് മില്ലിൽ തൊഴിലാളികളുണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
 

Share this story