തൃശ്ശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ തീപിടിത്തം; തീ പടർന്നത് സർവീസ് സെന്ററിൽ നിന്ന്
Sat, 4 Mar 2023

തൃശ്ശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം. അഗ്നിരക്ഷാ സേനയുടെ ആറോളം യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുകയാണ്. ഏതാനും വാഹനങ്ങൾ കത്തിനശിച്ചു. കൂടുതൽ വാഹനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് ഇവ സ്ഥലത്തുനിന്നും മാറ്റി
സർവീസ് സെന്ററിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. സുരക്ഷാ ജീവനക്കാർ തീ ഉയരുന്നതു കണ്ടതോടെ വാഹനങ്ങൾ പെട്ടെന്ന് മാറ്റുകയായിരുന്നു. സർവീസ് സെന്റർ കത്തിനശിച്ചു. വാഹനങ്ങളുടെ സർവീസിന് ഉപയോഗിക്കുന്ന ഓയിലുകൾ നിലത്ത് പരന്നു കിടക്കുന്നതാണ് തീ അതിവേഗം പടരാൻ കാരണമായത്.