കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിൽ തീപിടിത്തം; പാർക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു

കോഴിക്കോട് നഗരത്തിലെ ജയലക്ഷ്മി സിൽക്‌സിൽ തീപിടിത്തം. പാർക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്. രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാംനിലയിലും പുക കണ്ടു
അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടരുകയാണ്. ഏഴ് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. തീ ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ട്. കടയ്ക്കുള്ളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. കടയുടെ പല ഭാഗത്ത് നിന്നുള്ള ചില്ലുകൾ പൊട്ടിത്തെറിച്ചത് കൂടുതൽ അപകടത്തിന് ഇടയാക്കി. ചില്ല് തറച്ചുകയറി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേറ്റു. ഏറ്റവും മുകളിലെ ഗോഡൗണിൽ നിന്നാണ് തീപിടിച്ചത്. പെരുന്നാൾ കാലമായതിനാൽ വൻ സ്റ്റോക്ക് ഉള്ളിലുണ്ടായിരുന്നതായും ജയലക്ഷ്മി സിൽക്‌സ് അറിയിച്ചു