കണ്ണൂർ കുറുമാത്തൂരിൽ പോലീസ് ഡംപിങ്ങ് യാർഡിൽ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

fire

കണ്ണൂർ കുറുമാത്തൂർ വെള്ളാരംപാറയിലെ പോലീസ് ഡംപിങ്ങ് യാർഡിൽ തീപിടിത്തം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വിവിധ കേസുകളിൽ പെട്ട് പിടികൂടിയ വാഹനങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീ പടർന്നുപിടിച്ചതോടെ ശ്രീകണ്ഠാപുരം-തളിപ്പറമ്പ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാല് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്


 

Share this story