ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിൽ തീപിടിത്തം; മൂന്ന് സ്‌കൂൾ ബസുകൾ കത്തിനശിച്ചു
Feb 23, 2026, 08:07 IST
തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്‌കൂൾ ബസുകൾ കത്തിനശിച്ചു. തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് തീപിടിത്തമുണ്ടായത്. സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ബസുകളാണ് കത്തിയത്.
മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയർ ഫോഴ്‌സിനെ അറിയിച്ചത്. ഫയർ ഫോഴ്‌സ് സംഘമെത്തി തീ അണക്കുകയായിരുന്നു.
അപകടസമയം ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് സ്‌കൂളിലുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്
