പത്തനംതിട്ടയിലെ ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം; 25 വാഹനങ്ങൾ കത്തിനശിച്ചു

f

പത്തനംതിട്ട കോട്ടമുകളിൽ ഇരുചക്ര വാഹന ഷോറൂമിൽ തീപ്പിടുത്തം. കെ പി റോഡിൽ കോട്ടമുകൾ ജംഗ്ഷനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടി വി എസിന്റെ അംഗീകൃത സർവീസ് സെന്ററിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. 

ഏകദേശം ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു. ചൊവ്വാഴ്ച വെളിപ്പിന് അഞ്ച് മണിയോടെ ആണ് സർവീസ് സെന്ററിൽ നിന്നും തീ ഉയരുന്നതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിച്ചത്. 

ഫയർഫോഴ്‌സ് സംഘം ഉടനെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. സമീപത്തുള്ള രണ്ട് നില കെട്ടിടത്തിലേക്കും തീ ആളിപ്പടർന്നു. കെട്ടിടത്തിന് പിൻവശത്തുള്ള താത്കാലിക ഷെഡിലാണ് വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്.
 

Tags

Share this story