മണ്ണാർക്കാട് അലനല്ലൂരിൽ തുണിക്കടക്ക്‌ തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

fire

മണ്ണാർക്കാട് അലനല്ലൂരിൽ വൻ തീപിടിത്തം. വൈറസ് എന്ന തുണിക്കടക്കാണ് തീപിടിച്ചത്. 

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ജീവനക്കാർ എത്തുന്നതിന് മുമ്പാണ് തീപിടിത്തമുണ്ടായത്

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകൂട്ടുന്നത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
 

Share this story