തൃശ്ശൂർ ഒളരി മദർ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവിൽ തീപിടിത്തം; ആളപായമില്ല

olari
തൃശ്ശൂർ ഒളരി മദർ ആശുപത്രിയിൽ തീപിടിത്തം. കുട്ടികളുടെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. പ്രസവ വാർഡിലേക്കും തീപടർന്നു. എൻഐസിയുവിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും ലേബർ റൂമിലെ രണ്ട് ഗർഭിണികളെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. എസിയിൽ നിന്നാണ് പുക ഉയർന്നതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. തീ ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ട്.
 

Share this story