തിരൂരിൽ തരംതിരിക്കാൻ സൂക്ഷിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Malapuram

മലപ്പുറം: തിരൂരിൽ നഗരസഭയുടെ പൊറ്റിലാത്തറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തരംതിരിക്കാൻ സൂക്ഷിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. എങ്ങനെയാണ് തീപ്പടർന്നതെന്ന് വ്യക്തമല്ല.

തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

Share this story