പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച ഗോഡൗണിൽ തീപിടുത്തം

Palukad

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടുത്തം. മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ചിരുന്ന കെട്ടിടവും കത്തി നശിച്ചു.

വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫിസിന് സമീപത്തായുള്ള ഉഴവർ ചന്ത കെട്ടിടത്തിലാണു തീപിടുത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ഇവിടെ കൂട്ടിയിച്ചതിനു ശേഷമാണ് വേർതിരിച്ചിരുന്നത്. ഇത്തരത്തിൽ വേർതിരിച്ച മൂന്ന് ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യവും, മറ്റ് മാലിന്യങ്ങളുമാണ് കത്തിനശിച്ചത്.

അപകടസമയത്ത് തൊഴിലാളികൾ ഒന്നുമില്ലാത്തതിനാൽ ആളപായമില്ല. മാലിന്യം സൂക്ഷിച്ച കെട്ടിടവും പൂർത്തമായി കത്തിനശിച്ചു. ചിറ്റൂർ, കഞ്ചിക്കോട്, കൊല്ലങ്കോട് എന്നീ ഭാഗങ്ങളിൽ നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേന എത്തി മണിക്കൂറുകൾ പരിശ്രമിച്ചിട്ടും തീ പൂർണമായും അണക്കാനായില്ല.

Share this story