കശുമാവിൻ തോട്ടത്തിൽ കരിയില കത്തിക്കുന്നതിനിടെ തീ പടർന്നുകയറി വീട്ടമ്മക്ക് ദാരുണാന്ത്യം
Mon, 6 Mar 2023

കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നുപിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മയാണ്(60) പൊള്ളലേറ്റ് മരിച്ചത്. തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു. തീ വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് പൊന്നമ്മ ബോധരഹിതയായി വീഴുകയായിരുന്നു. ഇതോടെയാണ് തീ ഇവരിലേക്കും പടർന്നത്.