സെക്രട്ടേറിയറ്റിൽ തീപിടിത്തം; മന്ത്രി രാജീവിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തിനശിച്ചു
May 9, 2023, 09:57 IST

സെക്രട്ടേറിയറ്റിൽ തീപിടിത്തം. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപടർന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചെയോടെ തീ പടർന്നത്. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർ ഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. ജില്ലാ കലക്ടറും ഉന്നത പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.