കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ആസ്ത ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിച്ചു

train

കേരളത്തിൽ നിന്ന് അയോധ്യ ദർശനത്തിനായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടു. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം കൊച്ചുവേളിയിൽനിന്നാണ് സർവീസ് ആരംഭിച്ചത്. മുൻ കേന്ദ്ര റെയിൽവേ മന്ത്രി ഒ രാജഗോപാൽ ആണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. 20 കോച്ചുകൾ ഉള്ള ആസ്ത ട്രെയിനിൽ 972 യാത്രക്കാരാണ് ഉള്ളത്.

അയോധ്യ യാത്ര ബിജെപിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാർ തന്നെ നൽകണം. എന്നാൽ ഭക്ഷണം, താമസം, ദർശനം എന്നിവക്കുള്ള സൗകര്യങ്ങൾ ബിജെപിയാണ് ഒരുക്കുക.

12 ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോധ്യ സ്റ്റേഷനിൽ എത്തും. 13ന് പുലർച്ചെ 12.20ന് അയോധ്യയിൽ നിന്ന് തിരിച്ച് 15ന് രാത്രി 10.45 ന് കൊച്ചുവേളിയിൽ തിരികെവരും. 3300 രൂപയാണ് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രക്ക് ടിക്കറ്റ് നിരക്ക്. ട്രെയിനിന് വിവിധ സ്റ്റേഷനുകളിൽ ബിജെപി സ്വീകരണം നൽകും.

Share this story