മലപ്പുറം ജില്ലയിൽ മിന്നൽ പരിശോധന; 360 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

മലപ്പുറം ജില്ലയിൽ മിന്നൽ പരിശോധന; 360 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ലോക്ക് ഡൗൺ സാഹചര്യത്തിൽ മായം കലർന്നതും പഴകിയതുമായ മത്സ്യം വിപണിയിലെത്തുന്നുവെന്ന പരാതിയെ തുടർന്ന് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് മിന്നൽ പരിശോധന നടത്തി. തിരൂർ, താനൂർ, പരപ്പനങ്ങാടി ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചെ പരിശോധന നടന്നത്. 360 കിലോയോളം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

ചെമ്മീൻ, ചൂര, കണവ, കോലി എന്നീ ഇനിങ്ങളിലുള്ള പഴകിയ മത്സ്യങ്ങളാണ് പിടികൂടി നശിപ്പിച്ചത്. മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഐസ് നിർമാണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വിതരണത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്‌നറുകളിൽ നിറച്ച് എത്തിക്കുന്ന മത്സ്യം നേരിട്ട് മാർക്കറ്റുകളിൽ എത്താതെ ഊടുവഴികളിലും മറ്റും പാർക്ക് ചെയ്യുകയാണ്

ഇവിടെ നിന്ന് ചെറുവണ്ടികളിലേക്ക് ഇവ കൈമാറും. മാർക്കറ്റുകളിലെ പരിശോധന ഭയന്നാണ് ഇത്തരത്തിൽ മത്സ്യം കൈമാറുന്നത്. അഴുകി ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിൽ കണ്ടെത്തിയ മൂന്നൂറ് കിലോ ചെമ്മീൻ താനൂരിൽ പിടികൂടി നശിപ്പിച്ചു. നാൽപ്പതോളം ഇടങ്ങളിലാണ് പരിശോധന നടന്നത്.

Share this story