കോഴിക്കോട് നന്തി കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

mungi maranam
കോഴിക്കോട് നന്തി കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയെയാണ് കാണാതായത്. റസാഖ്, തട്ടാൻകണ്ടി അഷ്‌റഫ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അഷ്‌റഫ് നീന്തി കരയിലെത്തിയെങ്കിലും റസാഖിനെ കണ്ടെത്താനായില്ല. ഇടിമിന്നലിനെ തുടർന്ന് വള്ളത്തിന് കേടുപാടുകൾ സംഭവിച്ചതായി രക്ഷപ്പെട്ട അഷ്‌റഫ് അറിയിച്ചു.
 

Share this story