പൊന്നാനിയിൽ കപ്പൽ ഇടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

ponnani

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ട് കപ്പൽ ഇടിച്ച് തകർന്നതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഴീക്കൽ സ്വദേശി അബ്ദുൽ സലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് മരിച്ചത്. 

അഴീക്കൽ സ്വദേശി മരക്കാട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താണു. ബോട്ടിലുണ്ടായിരുന്ന ആറ് പേരിൽ നാല് പേരെ കപ്പലിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി

കടലിൽ മുങ്ങിപ്പോയ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് മുറിവുകളുമുണ്ട്.
 

Share this story