മത്സ്യബന്ധന ബോട്ട് വിനോദ സഞ്ചാര ബോട്ടായി രൂപം മാറ്റിയതെന്ന് സംശയം; ലൈസൻസ് കിട്ടിയതും ദുരൂഹത

tanur

 താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട വിനോദ സഞ്ചാര ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് സംശയം. അറ്റ്‌ലാന്റിക് ബോട്ടിന് വിനോദ സഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ലൈസൻസ് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. യാർഡിൽ പോയി ബോട്ടിന് മാറ്റം വരുത്തിയതെന്നാണ് സൂചന

ഇത്തരം ബോട്ടുകൾക്ക് വിനോദസഞ്ചാരത്തിന് ലൈസൻസ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്‌ലാന്റിക്കിന് എങ്ങനെ ലൈസൻസ് കിട്ടിയെന്ന് പരിശോധിക്കുകയാണ്. അനുവദനീയമായതിലും കൂടുതൽ പേരുമായി യാത്ര പുറപ്പെട്ട ബോട്ടിലെ യാത്രക്കാരിൽ കൂടുതൽ പേർ വശങ്ങളിലേക്ക് മാറിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സംശയം

ബോട്ട് ഉടമ താനൂർ സ്വദേശി നാസറിനെതിരെ പോലീസ് നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രെന്ന് പോലീസും പറയുന്നു.
 

Share this story