കൊല്ലത്ത് നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

Kollam

കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്.
ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി.

പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ചില ബോട്ടുകളിലേക്ക് അ​ഗ്നിരക്ഷാ സേനയ്ക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

Tags

Share this story