ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചു; ദമ്പതികൾ മരിച്ചു

suicide

ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ദമ്പതികൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് സംഭവം. പുന്നയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. മൂന്ന് മക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒരു വയസ്സുള്ള ഇളയ കുട്ടി സഹിതം മൂന്ന് കുട്ടകളും അപകടനില തരണം ചെയ്തതായാണ് വിവരം. കടബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
 

Share this story