തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് പേർ അപകടത്തിൽ പെട്ടു; രണ്ട് വിദ്യാർഥികൾ മരിച്ചു

mungi maranam

കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദ സഞ്ചാരികൾ അപകടത്തിൽപ്പെട്ടു. 14 പേരടങ്ങുന്ന സംഘത്തിലെ അഞ്ച് പേരാണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. മാങ്കാവിൽ നിന്നെത്തിയ വിനോദസഞ്ചാരികളായ കുട്ടികളാണ് മരിച്ചത്. 

8, 9 ക്ലാസ് വിദ്യാർഥികളായ അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. മുതിർന്ന മൂന്ന് പേരെ സെക്യൂരിറ്റി ജീവനക്കാർ എത്തി രക്ഷിച്ചു. കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും ഇവർ മരിച്ചിരുന്നു.
 

Share this story