കൊറ്റംകുളങ്ങര ചമയവിളക്കിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

kshethra

കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരി മരിച്ചു. വണ്ടിക്കുതിരി വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടി മരിച്ചത്

ചവറ വടക്കുംഭാഗം പാറശ്ശേരി തെക്കതിൽ വീട്ടിൽ രമേശ്-ജിജി ദമ്പതികളുടെ മകൾ ക്ഷേത്രയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 

തിക്കിലും തിരക്കിലും വണ്ടിക്കുതിരയുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ക്ഷേത്ര ഇതിനിടെ അപകടത്തിൽപ്പെട്ടു. കുട്ടിയുടെ ദേഹത്ത് കൂടി വണ്ടിക്കുതിര കയറിയിറങ്ങുകയായിരുന്നു.
 

Share this story