അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ

medical college

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. കടലുണ്ടി പുഴയിൽ കുളിച്ചപ്പോഴാണ് അമീബ ശരീരത്തിലെത്തിയതെന്നാണ് വിവരം. 

കേരളത്തിൽ മുമ്പ് വളരെ ചുരുക്കം പേർക്ക് മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളത്. ചികിത്സക്കാവശ്യമായ മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സമാനമായ രോഗലക്ഷണങ്ങളുമായി മറ്റ് നാല് കുട്ടികളെ കൂടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസാധ്യത ഏറെയുള്ള രോഗാവസ്ഥയാണിത്‌
 

Share this story