കൊടി വിവാദം: കോൺഗ്രസിന് മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്ന് കെസി വേണുഗോപാൽ

kc

കൊടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്വന്തം കൊടി പിടിക്കാൻ പറ്റാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന വിമർശനത്തിനാണ് മറുപടി. മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു

കോൺഗ്രസ് എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാമെന്നും കെസി വേണുഗോപാൽ പറഞ്ഞു. മുസ്ലിം ലീഗും മുഖ്യമന്ത്രിക്ക് മറുപടിയുമായി വന്നിട്ടുണ്ട്. യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിർത്താനാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്നത് ദേശീയ പദവി നിലനിർത്താനാണെന്ന് പിഎംഎ സലാം പറഞ്ഞു

പിണറായിയുടെയും ബിജെപിയുടെയും ആവശ്യം കോൺഗ്രസിനെ പരാജയപ്പെടുത്തലാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പാർട്ടിയുടെ പതാക ആരും ഉപയോഗിച്ചിരുന്നില്ല. മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് പതാകയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
 

Share this story