തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും; പൂര ലഹരിയിൽ നാടും നാട്ടാരും

pooram

തൃശ്ശൂർ പൂരത്തിന് ഇന്ന് തുടക്കമാകും. ഇനിയുള്ള ദിവസങ്ങളിൽ നഗരം പൂര ലഹരിയിൽ ആറാടും. ഏപ്രിൽ 28ന് സാമ്പിൾ വെടിക്കെട്ട് നടക്കും. വെടിക്കെട്ടും കുടമാറ്റവും ഏപ്രിൽ 30നും മെയ് ഒന്നിനുമായി നടക്കും. ഇത്തവണ ഭിന്നശേഷിക്കാരായവർക്ക് പൂരം കാണാൻ പ്രത്യേക സജ്ജീകരണങ്ങളുണ്ടാകും. ഏപ്രിൽ 30, മെയ് 1 തീയതികളിലായി ഇലഞ്ഞിത്തറ മേളവും പകൽപ്പൂരവും നടക്കും

ഏപ്രിൽ 27ന് രാത്രി എട്ട് മണിക്ക് ചേറ്റുപുഴ ഇറക്കം. ഏപ്രിൽ 28ന് രാവിലെ 10 മണിക്ക് ചമയപ്രദർശനം ഉദ്ഘാടനം നടക്കും. അന്നേ ദിവസം വൈകുന്നേരം ഏഴ് മണിയോടെ സാമ്പിൾ വെടിക്കെട്ട് നടക്കും. ഏപ്രിൽ 30ന് ഉച്ചയ്ക്ക് 12 മണിക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്. 2 മണിക്ക് ഇലഞ്ഞിത്തറ മേളം. വൈകുന്നേരം അഞ്ച് മണിക്ക് തെക്കോട്ടിറക്കവും കുടമാറ്റവും

രാത്രി 10.30ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവ നടക്കും. മെയ് 1ന് തിങ്കളാഴ്ച പകൽപ്പൂരം നടക്കും. മെയ് ഒന്ന് പുലർച്ചെ 3 മണിക്ക് വെടിക്കെട്ട്. ഉച്ചയ്ക്ക് 12 മണിക്ക് ഉപചാരം ചൊല്ലി പിരിയൽ. തുടർന്ന് പകൽ വെടിക്കെട്ട്. വൈകുന്നേരം എട്ട് മണിക്ക് മേളവും കൊടിയിറക്കവും നടക്കും.
 

Share this story