മലവെള്ളപ്പാച്ചിൽ; രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു: നാലുപേർക്കായി തിരച്ചിൽ

മലപ്പുറം മലവെള്ളം

മലപ്പുറം: പൂക്കോട്ടുപാടം ടികെ നഗറിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ 4 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും. രാവിലെ ആറര മണിയോടെ എൻഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ തുടങ്ങിയവര്‍ സംയുക്തമായി തിരച്ചില്‍ പുനഃരാരംഭിച്ചിട്ടുണ്ട്. 

ഇന്നലെ രാത്രി മലവെള്ളപ്പാച്ചില്‍ ശക്തമായതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനുള്ള എല്ലാ സംവിധാനം തയറാണെന്ന് റവന്യൂമന്ത്രി എപി അനില്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.  ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ 6 പേരായായിരിന്നു കാണാതായത്. അതിൽ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അവ തിരൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെയും എടരിക്കോയ്ഡ് മങ്ങാടൻ അനസ് എന്നിവരുടേതുമായിരുന്നു. 

ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനിയിലെ കോട്ടപ്പുഴയിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വിനോദ സഞ്ചാരികളായ 3 പേർ കാണാതായവരിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. കാണാതായവരിൽ കരുരുവാരകുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ്, ടികെ നഗര്‍ സ്വദേശി സജിത എന്നിവരെയാണ്.  ഇതിൽ ടികെ കോളനി സ്വദേശിയായ വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത പുഴക്കടവില്‍ വസ്ത്രം അലക്കി കൊണ്ടിരിക്കെയായിരുന്നു ഒഴുക്കില്‍പ്പെട്ടത്. ഉള്‍വനത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് നിമിഷനേരം കൊണ്ടാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

Tags

Share this story