പാലക്കാട് വാഹനാപകടത്തിൽ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു

ratheesh

പാലക്കാട് കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻ പാട്ട് കലാകാരനായ രതീഷ് തിരുവരംഗൻ മരിച്ചു. വാവന്നൂർ സ്വദേശിയാണ് രതീഷ്. 

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിരെ വന്ന ടാങ്കർ ലോറിയും തമ്മിൽ ഐപിടി കോളേജിന് സമീപത്ത് വെച്ചാണ് കൂട്ടിയിടിച്ചത്. 

നാടൻപാട്ട് കലാരംഗത്തെ സജീവ സാന്നിധ്യമാണ് രതീഷ്. നിരവധി പുരസ്‌കങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
 

Share this story