ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭഷ്യവിഷബാധ; വയോധികൻ മരിച്ചു, 300 ഓളം പേർ ചികിത്സയിൽ
Apr 10, 2026, 17:23 IST
കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് (70) മരിച്ചത്. 300 ലധികം പേര് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെയാണ് വിജയൻ മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമാക്കിയത്. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ പ്രസാദസദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു.
